Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Death Of Youth

Kollam

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വി​ന്‍റെ മ​ര​ണം: ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യ​വ​കാ​ശ ക​മ്മീ​ഷ​ന്‍

കൊ​ല്ലം: ചോ​ദ്യം ചെ​യ്യാ​ന്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ര്‍ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​തു പോ​ലീ​സി​ന്‍റെ ക്രൂ​ര​മാ​യ മ​ര്‍​ദ​നം കാ​ര​ണ​മെ​ന്ന പ​രാ​തി കൊ​ല്ലം ജി​ല്ലാ റൂ​റ​ല്‍ പോ​ലീ​സ് മേ​ധാ​വി അ​ന്വേ​ഷി​ച്ച് ഏ​ഴു​ദി​വ​സ​ത്തി​ന​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍.

ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് ക​മ്മീ​ഷന്‍റെ തി​രു​വ​ന​ന്ത​പു​രം പി​എം​ജി ജം​ഗ്ഷ​നി​ലു​ള്ള ഓ​ഫീ​സി​ല്‍ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ല്‍ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടു​മാ​യി നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് ക​മ്മീ​ഷ​ന്‍ അം​ഗം വി. ​ഗീ​ത ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞു.

പെ​രു​മ്പു​ഴ കു​ള​ത്തി​ന്‍​ക​ര ക​ട​യി​ല്‍ വീ​ട്ടി​ല്‍ സി​യാ​ദ് (36) ആ​ണ് ക​ഴി​ഞ്ഞ 24 ന് ​തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച​ത്. സി​യാ​ദി​നെ പോ​ലീ​സ് മ​ര്‍​ദി​ച്ച​താ​യി ആ​രോ​പി​ക്കു​ന്ന ശ​ബ്ദ​സ​ന്ദേ​ശം ക​ഴി​ഞ്ഞ ദി​വ​സം പ്ര​ച​രി​ച്ചി​രു​ന്നു.​

കുണ്ട​റ-​കൊ​ല്ലം റൂ​ട്ടി​ലെ ബ​സ് ഡ്രൈ​വ​റാ​യി​രു​ന്ന സി​യാ​ദി​നെ അ​യ​ല്‍​വാ​സി​ക​ളാ​യ ര​ണ്ടു കു​ട്ടി​ക​ളെ കാ​ണാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. പ​ത്ര​വാ​ര്‍​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി.

 

Latest News

Corehub Up